പിണറായി വിജയൻ
കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. അടുത്ത ആഴ്ചയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ നൽകിയ ഹർജികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇഡി അന്വേഷണം കൂടി പ്രഖ്യാപിക്കുന്നതോടെ ഒരേ സമയം രണ്ട് അന്വേഷണമാണ് പിണറായി നേരിടേണ്ടി വരുക. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ പിണറായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി ഒക്റ്റോബർ 26, 27 തീയതികളിൽ പരിഗണിച്ചേക്കും.
പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റിലൂടെ മാസം തോറും 3 ലക്ഷത്തിലധികം രൂപ സിഎംആർഎൽ നൽകിയെന്നാണ് ഇഡി റിപ്പോർട്ട്. ഇതു പ്രകാരം ഇഡി രണ്ടു തവണ റെയ്ഡും നടത്തിയിരുന്നു.