Enforcement Directorate 
Kerala

മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പ്; ഫെമ കേസെടുത്ത് ഇഡി

സ്പോൺ‌സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് കോടികൾ അയച്ചെന്ന വിവരത്തെ തുടർന്നാണ് നടപടി

Aswin AM

തിരുവനന്തപുരം: ഐതിഹാസിക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ വിദേശനാണ‍്യ വിനിമയ ചട്ടപ്രകാരം (ഫെമ) കേസെടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് (ഇഡി). സ്പോൺ‌സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് കോടികൾ അയച്ചെന്ന വിവരത്തെ തുടർന്നാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിഷയവുമായി ബന്ധപ്പെട്ട് 126 കോടിയോളം രൂപ വിദേശ അക്കൗണ്ടിലേക്ക് കൈമാറിയെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.

പണം അയച്ചതിന്‍റെ രേഖകൾ, സ്പോൺസർ‌ അവകാശപ്പെടുന്ന എഗ്രിമെന്‍റ് വിവരങ്ങൾ എന്നിവ ഇഡി ശേഖരിച്ചു. പണം കൈമാറുന്നതിൽ ഫെമ ചട്ടലംഘനം നടന്നതായാണ് ഇഡിയുടെ വിലയിരുത്തൽ. സർക്കാർ ആദ‍്യഘട്ടത്തിൽ നൽകിയ രേഖകൾ പരിശോധിക്കാനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

126 കോടി കൈമാറിയതുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. 22 കോടിയോളം രൂപ ജിഎസ്ടി സേവന നികുതി അടയ്ക്കണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ട് കത്ത് നൽകുകയും ചെയ്തിരുന്നു. 2 വിദേശ ധനകാര‍്യ സ്ഥാപനത്തിൽ നിന്നുമാണ് പണം എത്തിയതെന്ന നിഗമനത്തിലാണ് ജിഎസ്ടി വകുപ്പ്. ജിഎസ്ടി വകുപ്പിൽ നിന്നും ഇഡി കേസിന്‍റെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു.

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി: മോദിയും രാഹുലും കഴിഞ്ഞാൽ ജനപ്രീതിയിൽ വിജയ് മൂന്നാം സ്ഥാനത്ത്, സർവേ ഫലം പുറത്ത്

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ‍്യ 469 ആയി, 285 ഇന്ത‍്യൻ പൗരന്മാരെ കാണാതായി

ജാതി സംവരണം നിർത്തലാക്കണമെന്ന ആവശ‍്യം; പ്രതിഷേധക്കാരുമായി ചർച്ച നടത്തി കേന്ദ്ര മന്ത്രി

സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്നത് അഭ‍്യൂഹമാണെന്ന് രമേശ് ചെന്നിത്തല

പാക് സൈനിക സഖ്യത്തിൽ ചേരാൻ ബംഗ്ലാദേശ്; കരുതലോടെ ഇന്ത്യ