ആന്‍റോ അഗസ്റ്റിന്‍

 
Kerala

മെസിയുടെ പേരിലുള്ള തട്ടിപ്പ്; കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ഇഡി

ആന്‍റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനിക്കുമെതിരേ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് ഇഡിയുടെ നീക്കം

Namitha Mohanan

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കള്ളപ്പണം വെളിപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാൻ ഇഡി. ആന്‍റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനിക്കുമെതിരേ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് ഇഡിയുടെ നീക്കം.

21 മണിക്കൂർ നീണ്ട റെയ്ഡിൽ നിർണായകമായി തെളിവുകൾ ലഭിച്ചതായാണ് വിവരം. ആന്‍റോ അഗസ്റ്റിന്‍റെ വാഴക്കാലയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, കൊച്ചിയിലെ ഗോട്ട് ആഡ് കമ്പനി എന്നിവിടങ്ങളിലും റിപ്പോർട്ടർ ചാനലിന്‍റെ ഓഫിസിലുമാണ് ബുധനാഴ്ച പരിശോധന നടത്തിയിരുന്നു‌. റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിലേക്ക് ഇഡിയും കടന്നു വരുന്നത്. അനധികൃതമായി വിദേശമദ്യം കൈവശ്യം വച്ച കേസിൽ എക്സൈസ് ആന്‍റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്തരത്തിൽ വിവിധ വകുപ്പ് തലങ്ങളിൽ ആന്‍റോ അഗസ്റ്റിനെതിരേ അന്വേഷണം നടന്നു വരികയാണ്.

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജരുടെ മരണം; ആദിത്യ താക്കറെയ്ക്ക് 500 കോടിയുടെ വക്കീൽ നോട്ടീസ്

76ന്‍റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തൊട്ടാകെ വിപുലമായ ആഘോഷവുമായി ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ നിർദേശം