സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

 
Kerala

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി പുതിയ സര്‍ക്കാരിന്‍റെ അധ്യാപക ദ്രോഹ നടപടിയെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി

Namitha Mohanan

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026 - 27 അധ്യയന വര്‍ഷത്തെ സ്ഥലംമാറ്റം തടഞ്ഞാണ് സർക്കാർ ഉത്തരവിറക്കിയത്. സെന്‍സസ് ചുമതലകളുടെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം.

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. ഇതോടെ ജില്ലാതലത്തിലുള്ള അധ്യാപകരുടെ സ്ഥലംമാറ്റം മരവിച്ചു. സെന്‍സസ് ഡ്യൂട്ടിയില്‍ ഇല്ലാത്ത പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റമാണ് തടഞ്ഞത്.

എന്നാല്‍, സെന്‍സസ് കണക്കിലെടുത്ത് അധ്യാപക സ്ഥലംമാറ്റം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്‍ അറിയിച്ചു. ഉത്തരവ് പുറത്തിറങ്ങിയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി പുതിയ സര്‍ക്കാരിന്‍റെ അധ്യാപക ദ്രോഹ നടപടിയെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

പോവുന്നിടത്തെല്ലാം മൈക്കുമായി വരണ്ട, ബുധനാഴ്ചകളിൽ മുഖ്യമന്ത്രി പ്രതികരിക്കും; മാധ്യമപ്രവർത്തകർക്ക് കർശന നിർദേശം

മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

കോതമംഗലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി