മുഹമ്മദ് ഷാഫി

 
Kerala

വിചാരണയ്ക്കെത്തിച്ച ഇലന്തൂർ നരബലി കേസ് പ്രതിയുടെ കൈയിൽ നിന്ന് ഹെറോയിൻ പിടികൂടി

ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസ് പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തി

Namitha Mohanan

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മുണ്ടിന്‍റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ പിടികൂടി. നരബലി കേസിലെ വിചാരണ നടക്കുന്ന അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നിന്ന് തിരിച്ച് ജയിലിലേക്ക് കൊണ്ടുപോവുമ്പോൾ സംശയം തോന്നിയ പൊലീസുകൾ പരിശോധിച്ചപ്പോഴാണ് 2 ചെറിയ പ്ലാസ്റ്റിക് ബോട്ടിലിലായി ലഹരി കണ്ടെത്തിയത്. 6 ഗ്രാം ഹെറോയിനാണ് പിടികൂടിയത്.

ഉടൻ തന്നെ വിചാരണ കോടതിയെ വിവരം അറിയിച്ചു. ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് പരിശോധന പൂർത്തിയാക്കി ഷാഫിയുടെ അറസ്റ്റു രേഖപ്പെടുത്തി. തുടർന്ന് ഷാഫിയെ ജയിലിലേക്ക് തന്നെ മാറ്റി.

ശുചിമുറിയിൽ പോയ സമയത്ത് രണ്ടു പേർ ഷാഫിക്ക് ഹെറോയിൻ കൈമാറി എന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് പരിശോധന നടത്തുന്നത്.

വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ; കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ നേതൃത്വത്തിൽ സിംഗപ്പൂർ പര്യടനത്തിന് തുടക്കമായി

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ഓപ്പറേഷൻ തൂഫാൻ; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹ്രസ്വചിത്ര മത്സരം, ഒന്നാം സമ്മാനം ഒരുലക്ഷം

സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് ഡിറ്റർജന്‍റ് പൗഡർ; 40 കുട്ടികൾ ആശുപത്രിയിൽ

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോട് കൂടിയ അവധി; ചരിത്രപരമായ മാറ്റവുമായി വിജയ് സർക്കാർ