പ്രതീകാത്മക ചിത്രം

 
Kerala

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്ക്; വീട് തകർന്നു

ഫ്രിഡ്ജ് പൂർണമായി തകരുകയും വീടിന്‍റെ ചുമരുകളും ജനലുകളും വിണ്ടുകീറുകയും ചെയ്തു

Sarath Nath MS

ഗുരുവായൂർ: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്കേറ്റു. വീട് ഭാഗികമായി തകർന്നു. ഗുരുവായൂരിൽ ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കുട്ടപ്പൻ (70), ഭാര്യ എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി 11ന് ആദ്യം ഫ്രിഡ്ജിലൂടെ കനത്ത പുക വരികയായിരുന്നു. പുക ശ്വസിച്ചതോടെ ശ്വാസതടസം നേരിട്ട ഇവർ സഹായത്തിനായി അയൽക്കാരെ വിളിച്ചു.

ഇതിനു പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്രിഡ്ജ് പൂർണമായി തകരുകയും വീടിന്‍റെ ചുമരുകളും ജനലുകളും വിണ്ടുകീറുകയുമായിരുന്നു.

പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറി ഉണ്ടാകാനുള്ള കാരണം പരിശോധിച്ചുവരികയാണെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ