എൻഡിഎയ്ക്ക് ആവേശം പകർന്ന് ബേപ്പൂരിൽ അമിത് ഷായുടെ റോഡ് ഷോ

 
Kerala

എൻഡിഎയ്ക്ക് ആവേശം പകർന്ന് ബേപ്പൂരിൽ അമിത് ഷായുടെ റോഡ് ഷോ

എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിനൊപ്പം മാത്തോട്ടം മുതൽ നടുവട്ടം വരെയാണ് റോഡ് ഷോ

Namitha Mohanan

ബേപ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് ബേപ്പൂരിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ. എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിനൊപ്പം മാത്തോട്ടം മുതൽ നടുവട്ടം വരെയാണ് റോഡ് ഷോ. ശേഷം കുന്നത്തുനാട്, കാട്ടാക്കട മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.

രാവിലെ 10 മണിക്ക് മാത്തോട്ടത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ നടുവട്ടത്ത് അവസാനിച്ചു. കേരള കലാരൂപങ്ങളും വാദ്യ മേളങ്ങളും റോഡ് ഷോയ്ക്കൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് 3 മണിയോടെയാണ് കുന്നത്തുനാട്ടിൽ പൊതുസമ്മേളനം.

ശേഷം വൈകിട്ട് 6.15 ഓടെ കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസിന്‍റെ പ്രചാരണ സമ്മേളനത്തിലും അമിത് ഷാ സംസാരിക്കും. രാത്രി ഹയാസിന്ത് ഹോട്ടലിൽ നടക്കുന്ന പ്രവാസി പ്രവർത്തക സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച 11 മണിക്ക് ഹരിപ്പാട് സ്ഥാനാർഥി സന്ദീപ് വചസ്പതിയുടെ റോഡ്ഷോയിലും പങ്കെടുക്കും.

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ