തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; ksrtc ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്തു തുടങ്ങി

 
Kerala

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; KSRTC ബസുകളിലെ സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്തു തുടങ്ങി

ഒന്നരക്കോടി ചെലവിൽ പിആർഡി നൽകിയ പരസ്യങ്ങളാണ് മാറ്റുന്നത്

Jisha P.O.

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ പതിപ്പിച്ചിരുന്ന സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്തുതുടങ്ങി. ഒന്നരകോടി ചെലവിൽ പിആർഡി നൽകിയ പരസ്യങ്ങളാണ് പെരുമാറ്റച്ചട്ടം വന്നതോടെ മാറ്റുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോയുള്ള ബോർഡുകളും പരസ്യങ്ങളും 48 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് ചട്ടം.

മൂവായിരത്തിലധികം ബസുകളിൽ മൂന്ന് മാസത്തേക്കാണ് പരസ്യം കൊടുത്തിരുന്നത്. പരസ്യ കരാർ മാർച്ച് 10ന് അവസാനിച്ചതായും, ഇനി പരസ്യം തുടരേണ്ടതില്ലെന്നും കെഎസ്ആർടിസി പിആർഡിയെ അറിയിച്ചതായാണ് വിവരം.

ബസുകളിലെ പരസ്യം നീക്കം ചെയ്യാത്തതിനെ കഴിഞ്ഞദിവസം ചേർന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ യുഡിഎഫ് പ്രതിനിധികൾ ശക്തമായ പ്രതിഷേധം ഉന്ന‍യിച്ചിരുന്നു. എന്നാൽ ഈ വാദത്തെ ഭരണപക്ഷ നേതാക്കൾ ശക്തമായി എതിർത്തു. സർക്കാർ പരസ്യങ്ങൾ മാറ്റുമെന്നും എന്നാൽ ട്രെയിനിലെ കേന്ദ്രസർക്കാർ പരസ്യങ്ങൾ മാറ്റുന്നതിൽ നടപടിയെടുക്കണമെന്ന് സിപിഎം പ്രതിനിധി എ.എ. റഹീം ചോദിച്ചു.

ആദ്യം തര്‍ക്കം തീരട്ടെ! മുഖ്യമന്ത്രി പ്രഖ്യാപനം വൈകും; തർക്കത്തിൽ ഇടപെടാതെ സോണിയ ഗാന്ധി!!

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

'ക്രുണാൽ‌ പാണ്ഡ‍്യയുടെ ദിവസം'; ദൈവത്തിന്‍റെ പോരാളികൾ പിന്നെയും തോറ്റു

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം

ജോഷ് ഇംഗ്ലിസിന്‍റെ അടിക്ക് ഉർവിൽ പട്ടേലിന്‍റെ മറുപടി; ചെന്നൈയ്ക്ക് 5 വിക്കറ്റ് ജയം