വൈദ്യുതി കമ്പി കഴുത്തിൽ കുരുങ്ങി, നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; പാലക്കാട് അച്ഛനും മകനും പരുക്ക്
പാലക്കാട്: പാലക്കാട് വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാർക്ക് പരുക്ക്. ബൈക്കിൽ പോവുന്നതിനിടെ കഴുത്തിൽ വൈദ്യുതി കേബിൾ കുടുങ്ങി വണ്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കുളപ്പുള്ളി സ്വദേശികളായ അച്ഛനും മകനുമാണ് പരുക്കേറ്റത്. പരുക്കേറ്റ മോഹൻ (56), അനന്തു (27) എന്നിവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പുലർച്ചെ 5.15 ന് ഷൊർണൂർ കുളപ്പുള്ളി യുപി സ്കൂളിനു മുന്നിൽ വച്ചായിരുന്നു അപകടം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു മകനെ കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.
താഴ്ന്ന കിടക്കുന്ന കേബിൾ മോഹനന്‍റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മോഹന് കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. അനന്തുവിന് കൈക്കും കാലിനും പരുക്കേറ്റിട്ടുണ്ട്.