സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

 

representative image

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

"പീക്ക് സമയത്ത് ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അങ്ങനെയെങ്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരില്ല"

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമെന്ന സൂചന നൽകി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമ്മിഷനാണെന്നും വൈദ്യുതി പ്രതിസന്ധി ഒക്റ്റോബർ മാസത്തോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി ഡിമാൻഡ് കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധയിടങ്ങളിൽ മഴ പെയ്തതിനാൽ റിയൽടൈം മാർക്കറ്റിൽ വൈദ്യുതി ലഭ്യമായിരുന്നു. റിയൽ ടീം മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചത് അനുകൂലമായി.

ഒക്റ്റോബർ മാസം ടെൻഡർ വിളിച്ചതും കൈമാറ്റ കരാർ അവസാനിച്ചതും വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കിയെന്നും, 500 മെഗാവാട്ട് കുറവ് ഉണ്ടായാലും റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങാൻ കഴിയുമെന്നും രാജമാണിക്യം വ്യക്തമാക്കി.

പീക്ക് സമയത്ത് ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അങ്ങനെയെങ്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരില്ല. 25 വർഷം മുൻപ് ഉത്പാദിപ്പിച്ചിരുന്ന അത്രയും വൈദ്യുതി മാത്രമാണ് കേരളം ഇപ്പോഴും ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

"ശിവൻ ദരിദ്രരുടെ ദൈവവും രാമൻ സമ്പന്നരുടെ ദൈവവുമാണ്"; രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരേ ബിജെപി

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും