ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

 
Kerala

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വെള്ളിയാഴ്ച ഉച്ചയോടെ കൊട്ടിലാക്കൽ പറമ്പിൽ തളച്ചിരുന്ന ആന അക്രമാസക്തനായി താൽക്കാലിക ഷെഡ് തകർത്ത് പാപ്പാന്മാരെ ആക്രമിക്കുകയായിരുന്നു.

Local Desk

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആക്രമണത്തിൽ മറ്റൊരു പാപ്പാനായ അമലിനും (28) പരുക്കേറ്റിട്ടുണ്ട്. ഇയാളെ ഇരിങ്ങാലക്കുട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ കൊട്ടിലാക്കൽ പറമ്പിൽ തളച്ചിരുന്ന ആന അക്രമാസക്തനായി താൽക്കാലിക ഷെഡ് തകർത്ത് പാപ്പാന്മാരെ ആക്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിനിടയിലും ആന പെട്ടെന്ന് പിന്നിലേക്ക് തിരിഞ്ഞ് തെറ്റി നടന്നിരുന്നു. ഉടൻതന്നെ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റുകയായിരുന്നു.

വീണയെ വിടാതെ ഇഡി; ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു

നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണം; അന്വേഷണം ആരംഭിച്ച് പൊലീസ്‌

മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

തലയില്‍ ചൂടുപായസം വീണ സംഭവം; അന്വേഷണം വേണ്ടെന്നു പറഞ്ഞ് ഡിജിപിക്ക് കത്ത് നല്‍കി മന്ത്രി ബിന്ദു കൃഷ്ണ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് കക്ഷി ചേരും