തൃശൂർ ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു 
Kerala

തൃശൂരിൽ ട്രെയിനിന്‍റെ എൻജിനും ബോഗിയും വേർപെട്ടു; ഒഴിവായത് വൻ ദുരന്തം

ബോഗിയും എൻജിനും വേര്‍പെടാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.

Namitha Mohanan

തൃശൂർ: ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം - ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന്‍റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി.

എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയിൽവെ അന്വേഷണം നടത്തും.