കൊച്ചിയിൽ അപകടത്തിൽപ്പെട്ട റോ റോ സർവീസ്

 
Kerala

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി

ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ഐഎൻസിയുടെ റോ റോയാണ് എൻജിൻ തകരാറിനെ തുടർന്ന് കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിയത്

MV Desk

വൈപ്പിൻ: എൻജിൻ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയ റോ റോയിൽ കുടുങ്ങിയ കൊച്ചുകുട്ടികളടക്കമുള്ള അമ്പതോളം യാത്രക്കാരെ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്‍റ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ഐഎൻസിയുടെ റോ റോയാണ് എൻജിൻ തകരാറിനെ തുടർന്ന് കപ്പൽച്ചാലിലൂടെ കടലിലേക്ക് ഒഴുകിയത്. എൻജിൻ പ്രവർത്തനരഹിതമായതോടെ റോ റോയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് വൈപ്പിൻ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം പട്രോൾ ബോട്ടുമായി സ്ഥലത്തെത്തി. റോ റോയെ പിന്തുടർന്ന സംഘം വടം ഉപയോഗിച്ച് സുരക്ഷിതമായി തീരത്തേക്ക് അടുപ്പിച്ചു. തുടർന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി കരയിൽ ഇറക്കി.

സംഭവസമയത്ത് ഒമ്പത് കാറുകളും ഒരു ട്രാവലറും അമ്പതോളം ബൈക്കുകളും 50 യാത്രക്കാരുമാണ് റോ റോയിൽ ഉണ്ടായിരുന്നത്. ഫിഷറീസ് സംഘത്തിന്‍റ് സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. സബ് ഇൻസ്‌പെക്റ്റർ ഷിജു, സിവിൽ പൊലീസ് ഓഫീസർ സി.കെ. വിഷ്ണു, ബോട്ട് സ്രാങ്ക് അജയൻ, ഡ്രൈവർ ഷാജി, സീ റെസ്‌ക്യൂ ഗാർഡുമാരായ ഷെല്ലൻ, ഉദയൻ, വിനു, ജിപ്‌സൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ