ഇ.പി. ജയരാജൻ

 
Kerala

''പണപ്പിരിവുമായി മാത്രം പോകുന്നൊരു പാർട്ടിയെന്ന് ആക്ഷേപമുണ്ടാവുന്നു''; സംഘടനാദൗർബല‍്യം വലുതാണെന്ന് ഇ.പി. ജയരാജൻ

വിശാല ജില്ലാ കമ്മിറ്റിക്കുള്ള സ്വാഗതസംഘ രൂപവത്കരണ യോഗത്തിലായിരുന്നു പരാമർശം

Aswin AM

കണ്ണൂർ: ഇടത് പാർട്ടി എന്ന നിലയ്ക്ക് സിപിഎമ്മിന്‍റെ പ്രസക്തിക്ക് കോട്ടം തട്ടിയെന്ന് മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. വിശാല ജില്ലാ കമ്മിറ്റിക്കുള്ള സ്വാഗതസംഘ രൂപവത്കരണ യോഗത്തിലാണ് പരാമർശം. ശത്രക്കളുടെ കടന്നാക്രമണം പ്രതിരോധിക്കാൻ സാധിച്ചില്ലെന്നു പറഞ്ഞ അദ്ദേഹം സംഘടനാദൗർബല‍്യം വലുതാണെന്ന് ചൂണ്ടിക്കാട്ടി.

സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും ബ്രാഞ്ചുകളിൽ വലിയൊരു ശതമാനവും ഫലപ്രദമായി പ്രവൃത്തിക്കുന്നില്ലെന്നും ആരോപിച്ചു. ബിജെപിയുമായി ബന്ധമെന്ന പ്രചാരണം പ്രതിരോധിക്കാനായില്ലെന്നും ചില വ‍്യക്തികളുടെ തെറ്റായ പ്രവണത പാർട്ടിയെ ബാധിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പണപ്പിരിവുമായി മാത്രം പോകുന്നൊരു പാർട്ടിയെന്ന് നമുക്ക് നേരെ ആക്ഷേപമുണ്ടാവുന്നെന്നും പലസ്തീൻ വിഷയത്തിലെ നിലപാട് മുസ്‌ലിം പ്രീണനമായി പ്രചരിപ്പിച്ചെന്നും ശബരിമല പോലുള്ള വിഷയങ്ങളിൽ എതിരാളികൾ ധ്രുവീകരണമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന‍്യൂനപക്ഷ സംരക്ഷകരെന്ന സിപിഎം പ്രതിച്ഛായ ഇല്ലാതാക്കാൻ പ്രചാരണം നടന്നെന്നും ബിജെപി-‍യുഡിഎഫ് പ്രചാരവേലകൾ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണം നഷ്ടപ്പെട്ടതല്ല മറിച്ച് വോട്ട് കുറഞ്ഞതാണ് പ്രധാന പ്രശ്നമെന്നാണ് ജയരാജൻ പറയുന്നത്. സ്വന്തം വോട്ടർമാർ എതിരേ വോട്ടുചെയ്യുന്ന സ്ഥിതിയുണ്ടായെന്നും നേതൃതലത്തിൽ പ്രവൃത്തിച്ചവർ മറുകണ്ടം ചാടിയെന്നും ഇപി പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പമുള്ള അശ്ലീല ഡീപ്‌ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ചു; സിജെപി നേതാക്കൾക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി: നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഒമർ അബ്ദുള്ള; പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ യാത്ര; സർക്കാരിനും മോട്ടോർ വാഹന കമ്മിഷണർക്കും പരാതി നൽകി അഭിഭാഷകൻ

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും