മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ ആക്രമണം; എറണാകുളം സ്വദേശി അറസ്റ്റിൽ

 

file image

Kerala

മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ ആക്രമണം; എറണാകുളം സ്വദേശി അറസ്റ്റിൽ

ഞായറാഴ്ച രാത്രി മാവേലി എക്സ്പ്രസ് ആലപ്പുഴ തുറവൂർ പിന്നിട്ട സമയത്തായിരുന്നു സംഭവം

Namitha Mohanan

ആലപ്പുഴ: തിരുവനന്തപുരം മംഗലാപുരം മാവേലി എക്സ്പ്രസിൽ ടിടിഇക്ക് നേരെ അതിക്രമം. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിലിനെ (24) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

ഞായറാഴ്ച രാത്രി മാവേലി എക്സ്പ്രസ് ആലപ്പുഴ തുറവൂർ പിന്നിട്ട സമയത്തായിരുന്നു സംഭവം. ട്രെയിനിന് ഉള്ളിൽ വച്ച് ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിച്ച റെയിൽവേ പൊലീസിന് നേരെയും പ്രതി അതിക്രമം നടത്തി. എറണാകുളം റെയിൽവേ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതി മദ്യപിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം