ജയിലിൽ മയക്കുമരുന്ന് ഉപയോഗിച്ചു; എറണാകുളം സബ് ജയിൽ വാർഡന് സസ്പെൻഷൻ

 
Kerala

ജയിലിൽ മയക്കുമരുന്ന് ഉപയോഗിച്ചു; എറണാകുളം സബ് ജയിൽ വാർഡന് സസ്പെൻഷൻ

സബ് ജയിലിലെ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ ഷിറാസ് ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്

Aswin AM

കൊച്ചി: എറണാകുളം സബ് ജയിൽ വാർഡനെ സസ്പെൻഡ് ചെയ്തു. സബ് ജയിലിലെ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ ഷിറാസ് ബഷീറിനെയാണ് ജയിലിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ചതിന് സസ്പെൻഡ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചതിനു പുറമെ ഇയാൾ തടവുകാർക്ക് മയക്കുമരുന്ന് എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പൊലീസിന്‍റെ രഹസ‍്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണത്തിലാണ് ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതായും തടവുകാർക്ക് വിതരണം ചെയ്തതായും കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് ജയിൽവകുപ്പും പറയുന്നു.

രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനെതിരേ സുപ്രീം കോടതി ജഡ്ജിയുടെ ഗുരുതര ആരോപണം

മലപ്പുറത്ത് 37കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

നിർത്തിയിട്ട ബസിലേക്ക് ലോറി ഇടിച്ചുകയറി; മൂന്ന് പേർ മരിച്ചു, 11 പേർക്ക് പരുക്ക്

പ്രളയത്തെക്കുറിച്ച് അറിയാതെ നേപ്പാളിലെത്തി; ശശി തരൂർ സുരക്ഷിതൻ

പാലക്കാട് രണ്ട് ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; ഡ്രൈവർ വെന്തുമരിച്ചു