എബിന് പോള്
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ എന്ഐഎ ചോദ്യം ചെയ്തു. അറസ്റ്റിലായ യുവാവിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിൽ പ്രതിയെ ഭീകര വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്യാൻ കസ്റ്റഡിയില് വാങ്ങി.
തിങ്കളാഴ്ച പുലര്ച്ചെയാണ് മാര്ക്കറ്റിന് സമീപമുള്ള ജൂതപള്ളിക്ക് നേരെ ആക്രമണമുണ്ടായത്. പള്ളിയുമായി ബന്ധമുള്ള ബ്ലോസമെന്ന നഴ്സറിക്കാണ് പ്രതി തീവച്ചത്. ഇതിന്റെ വീഡിയോ പ്രതി ഷൂട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിന്റെ സെന്സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതില് നിന്നാണ് കാറിന്റെ വിവരങ്ങളില് നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പുത്തന് കുരിശ് സ്വദേശിയാണ് പ്രതിയായ എബിന് പോള്. പ്രതിയുടെ അച്ഛനെ പൊലീസ് ആദ്യം കണ്ടെത്തുകയും പിന്നീട് പിതാവില് നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് പ്രതി ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് എത്തുകയുമായിരുന്നു.