കെഎസ്എഫ്ഇ ശമ്പള പരിഷ്കരണത്തിൽ പിഴവ്; അധികം നൽകിയ തുക ജീവനക്കാർ തിരിച്ചു നൽകണം

 
Kerala

കെഎസ്എഫ്ഇ ശമ്പള പരിഷ്കരണത്തിൽ പിഴവ്; അധികം നൽകിയ തുക ജീവനക്കാർ തിരിച്ചു നൽകണം

ധനവകുപ്പിലെ ഉദ്യോഗസ്ഥർ കണക്കുകൂട്ടിയപ്പോഴാണ് തെറ്റിയത്.

MV Desk

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ ശമ്പളം പരിഷ്കരണത്തിലെ പിഴവിനെത്തുടർന്ന് അധിക തുക അനുവദിച്ചത് തിരിച്ചുപിടിക്കും. മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്തായിരുന്നു ശമ്പള പരിഷ്കരണം നടത്തിയത്. അധിക തുക ശമ്പളമായി നൽകിയത് പുതിയ സർക്കാർ കണ്ടുപിടിച്ചതോടൊണ് തിരുത്താൻ നീക്കം തുടങ്ങിരിക്കുന്നത്. ജീവനക്കാർക്ക് അധികമായി നൽകിയ ശമ്പളം തിരിച്ചുപിടിക്കണമെന്നാണ് ശുപാർശയെങ്കിലും സർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല.

തെറ്റുവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശമുണ്ട്.2022ൽ സംസ്ഥാനസർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളപരിഷ്കരണം നടത്തിയതിന്‍റെ ചുവടുപിടിച്ചാണ് കെഎസ്എഫ്ഇയിലും നാലുവർഷശേഷം ശമ്പളപരിഷ്കരണം നടപ്പാക്കിയത്. കഴിഞ്ഞ സർക്കാരിന്‍റെ അവസാന മന്ത്രിസഭായോഗത്തിലാണ് അനുമതി നൽകിയത്. ഇതിനുശേഷം ധനവകുപ്പിലെ ഉദ്യോഗസ്ഥർ കണക്കുകൂട്ടിയപ്പോഴാണ് തെറ്റിയത്. അടിസ്ഥാന ശമ്പളത്തിന്‍റെ 10 ശതമാനം ഫിറ്റ്മെന്‍റും 31 ശതമാനം ഡിഎയും ചേർത്ത് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചാക്കാനായിരുന്നു ഉത്തരവ്.എന്നാൽ, അടിസ്ഥാന ശമ്പളത്തിന്‍റെ 31ശതമാനം ഡിഎചേർത്ത് പുതിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ച ശേഷം അതിന്‍റെ 10 ശതമാനം കൂടി ചേർത്താണ് ശമ്പളപരിഷ്കരണം നടപ്പാക്കിയത്.

ഈ വർഷം മാർച്ചിലാണ് ശമ്പളം പരിഷ്കരിച്ചത്. അപ്പോൾ തന്നെ കെഎസ്എഫ്ഇ മാനേജ്മെന്‍റ് ഇക്കാര്യം ചൂണ്ടിക്കാട്ടി ധനവകുപ്പിന് കത്ത് നൽകി. എന്നാൽ നടപടിയുണ്ടായില്ല. പുതിയ സർക്കാർവന്നശേഷമാണ് ഇക്കാര്യം വിശദമായി പരിശോധിച്ചത്.ഓരോ ജീവനക്കാരന്‍റെയും ശമ്പളത്തിൽ നിന്ന് 1230 മുതൽ 7200 രൂപ വരെ തിരിച്ച് ഈടാക്കേണ്ടിവരുമെന്നാണ് കണക്ക്. ശമ്പളപരിഷ്കരണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാർ രംഗത്തെത്തിയി‌‌ട്ടുണ്ട്.

നേപ്പാളിലെ മിന്നൽ പ്രളയം; ഉത്തർപ്രദേശിലേക്ക് നദിയിലൂടെ ഒഴുകിയെത്തി മൂന്ന് മൃതദേഹങ്ങൾ

നോർവേ രാജാവ് ഗുരുതരാവസ്ഥയിൽ; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി കിരീടാവകാശി

"അടുത്ത ഇര നിങ്ങളാവാതിരിക്കട്ടേ''; വണ്ടിക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാഞ്ഞതിൽ മനംനൊന്ത് ഡ്രൈവർ ജീവനൊടുക്കി

ഫോളോ ഓൺ വഴങ്ങിയിട്ടും ലങ്ക പൊരുതി; ഇന്ത‍്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് സമനില

നേപ്പാൾ പ്രളയം; കാണാതായവരിൽ മുൻ കേന്ദ്രമന്ത്രി മുകുൾ റോയിയുടെ മരുമകളും