ഡോ. ടി.എൻ. സരസു

 
Kerala

മോദി എന്നെ ബഹുമാനിച്ചത് നേതൃത്വത്തിന് ഇഷ്ടപ്പെട്ടില്ല; ബിജെപിയിൽ നിന്ന് കടുത്ത ജാതി വിവേചനം നേരിട്ടെന്ന് സരസു

"പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള വിവേചനം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്"

Namitha Mohanan

കൊച്ചി: ബിജെപിയിൽ നിന്നും കടുത്ത ജാതി വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഡോ. ടി.എൻ. സരസു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ എൻഡിഎ സ്ഥാനാര്ഞിചയായി മത്സരിച്ച ആളായിരുന്നു സരസു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പോലും ഉൾപ്പെടുത്താതെ അവഗണിച്ചത് ജാതിവിവേചനത്തിന്‍റെ ഭാഗമാണെന്നാണ് സരസു ആരോപിക്കുന്നത്.

പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള വിവേചനം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് അവര്‍ വിളിച്ചു ചേർത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഖില്‍ ഭാരത് ഹിന്ദു മഹാസഭ നടത്തിയ പത്രസമ്മേളനത്തിലാണ് ഡോ. സരസു ബിജെപിക്കെതിരേ ആരോപണമുന്നയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം നൽകാത്തതിൽ പരാതിയില്ല. പക്ഷേ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തിനിറങ്ങാമെന്ന് താത്പര്യം കാണിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞത് വിഷമിച്ചിച്ചെന്ന് സരസു പറയുന്നു. എട്ടുവര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് ഒരു സ്ഥാനത്തിനും വേണ്ടി ആയിരുന്നില്ല. തന്‍റെ ജാതിയായിരുന്നു പ്രശ്‌നം. മോദി തന്നെ ഏറെ ബഹുമാനിച്ചതാണ് സംസ്ഥാന ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചതെന്ന് സരസു ആരോപിച്ചു.

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി

രണ്ട് കിലോമീറ്റർ നീണ്ട നിര, പാലിയേക്കര ടോൾ പ്ലാസ തുറന്നു കൊടുത്ത് സുരേഷ് ഗോപി