പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 32 കോടി രൂപ അനുവദിച്ചു

 

file image

Kerala

പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 32 കോടി രൂപ അനുവദിച്ചു

പ്രവാസികളോട് സർക്കാരിനുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ആദ്യഘട്ട തുക അനുവദിച്ചതെന്നും അധികൃതർ വ്യക്തമാക്കി

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് 32 കോടി രൂപ അനുവദിച്ചു. തുക ലഭ്യമായതോടെ ഓണത്തിന് മുന്നോടിയായി അര്‍ഹരായ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ തുകയെത്തുമെന്ന് ധനവകുപ്പ് അറിയിച്ചു.

മുൻ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ വിതരണം മുടങ്ങാൻ കാരണം.

പ്രവാസികളോട് സർക്കാരിനുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ആദ്യഘട്ട തുക അനുവദിച്ചതെന്നും അധുകൃതർ വ്യക്തമാക്കി. കുടിശികയായിട്ടുള്ള മുഴുവൻ തുകയും എത്രയും പെട്ടെന്ന് അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിജെപി വിട്ട നടൻ ദേവൻ ഇനി വിജയ്ക്കൊപ്പം; ടിവികെയുടെ കേരള അധ‍്യക്ഷനായേക്കും

പീഡന കേസ് ഒതുക്കാൻ 5 കോടി ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ; ഭഗവന്ത് മന്നിന്‍റെ രാജിക്കായി ബിജെപിയും

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമെന്ന് ട്രംപ്; ഭൂപടം വീണ്ടും പങ്കുവച്ചു

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം; 2 കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു

പൊലീസ് സ്റ്റേഷനിൽ ഇഡി കേസ് പ്രതികളുടെ ഓണാഘോഷം; വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്