K. Muraleedharan 

file image

Kerala

കൊവിഡ്, നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി മാത്യു കുഴൽനാടന് സംശയം; അന്വേഷിക്കാമെന്ന് ആരോഗ്യമന്ത്രി

ഉന്നയിച്ച സബ്മിഷന് മറുപടി നൽകവെയാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇത് സംബന്ധിച്ച സംശയങ്ങൾ പങ്കുവച്ചത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് 2023 മുതൽ 2025 വരെയുള്ള കാലയളവിൽ കൊവിഡ്, നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് വിതരണം ചെയ്തതായി സംശയമുള്ളതായി നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎ. ഉന്നയിച്ച സബ്മിഷന് മറുപടി നൽകവെയാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇത് സംബന്ധിച്ച സംശയങ്ങൾ പങ്കുവെച്ചത്.

വിഷയത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ പരിശോധനകളിലേക്ക് കടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതുമൂലമാണോ മരണങ്ങൾ സംഭവിച്ചത് പരിശോധിക്കുന്നതിന് ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷണം നടത്താൻ നിർദേശം നൽകിയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

സംശയത്തിന്‍റെ പശ്ചാത്തലത്തിൽ, മൂന്ന് വർഷത്തെ കാലയളവിൽ റെംഡെസിവിർ മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആറ് നിപ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.