Extra security for Chief Minister's gunman and police escort 
Kerala

ആക്രമണസാധ്യത: മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ

വീടുകൾക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

MV Desk

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ നല്‍കാന്‍ കമ്മീഷണറുടെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ ആക്രമണസാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത്.

ഗണ്‍മാന്‍ കെ അനിലിന്‍റെയും എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ സന്ദീപിന്‍റെയും ഉൾപ്പടെയുള്ള വീടുകൾക്കാണ് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ 4 സുരക്ഷാ ഉദ്യോഗസ്ഥരാണ് ആലപ്പുഴയിൽ വച്ച് കരിങ്കൊടി കാണിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാരുടെ ഫോട്ടോ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്‍റലിജന്‍സിന്‍റെ മുന്നറിയിപ്പ് തിരുവനന്തപുരം കമ്മീഷണര്‍ക്ക് ലഭിച്ചത്.

എന്തിനാണ് സമരം? ആ സമയം കൂടി ഇരുന്ന് പഠിച്ചുകൂടെ! സിജെപി സമരത്തിനെതിരേ നീറ്റ് ടോപ്പര്‍

160 യാത്രക്കാരുമായി ചുരം കയറി; പ്രിയദർശിനി ബസിന്‍റെ ജോയിന്‍റ് ഒടിഞ്ഞ് അപകടം

ബുധനാഴ്ചയും വ്യാഴാഴ്ച‍യും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം; ബെംഗളൂരുവിലെ ബിജെപി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്

കശ്മീരിൽ ഭീകരാക്രമണം; അമർനാഥ് യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ നിയോഗിച്ച പൊലീസുകാരൻ കൊല്ലപ്പെട്ടു