കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

 
Kerala

സംസ്ഥാന കോൺ‌ഗ്രസിലെ ചേരിപ്പോര്; രാഹുൽ ഗാന്ധിയെ കാണാൻ സണ്ണി ജോസഫ്

കഴിഞ്ഞ ദിവസം പാർട്ടി അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സണ്ണി ജോസഫ് നടത്തിയ കൂടിക്കാഴ്ചയിൽ ഭരണതലത്തിലെയും കോൺഗ്രസിലെയും പ്രതിസന്ധികൾ ചർച്ച ചെയ്തിരുന്നു

Aswin AM

ന‍്യൂഡൽഹി: സംസ്ഥാന കോൺ‌ഗ്രസിലെ ചേരിപ്പോര് പരിഹരിക്കുന്നതിനായി വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ് നവംബർ 28ന് ലോക്സഭാ അധ‍്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വി.ഡി. സതീശൻ പക്ഷത്തിന്‍റെയും കെ.സി. വേണുഗോപാൽ പക്ഷത്തിന്‍റെയും പരാതികൾ കേട്ടതിനാൽ തർക്കം പരിഹരിക്കാൻ വേണ്ട നിർദേശങ്ങൾ അദ്ദേഹം നൽകിയേക്കും.

കഴിഞ്ഞ ദിവസം പാർട്ടി അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സണ്ണി ജോസഫ് നടത്തിയ കൂടിക്കാഴ്ചയിൽ ഭരണതലത്തിലെയും കോൺഗ്രസിലെയും പ്രതിസന്ധികൾ ചർച്ച ചെയ്തിരുന്നു. ഇക്കാര‍്യങ്ങളെല്ലാം സണ്ണി ജോസഫ് രാഹുൽ ഗാന്ധിയെ നേരിട്ട് ബോധ‍്യപ്പെടുത്തും.