പിടിയിലായത  സതീഷ് കുമാർ‌

 
Kerala

മകന് കഞ്ചാവും മദ്യവും നൽകി വന്നയാളെ കൊലപ്പെടുത്താൻ ശ്രമം; അച്ഛൻ അറസ്റ്റിൽ

കടകംപള്ളി സ്വദേശി സതീഷ് കുമാർ‌ പിടിയിലായത്

Jisha P.O.

തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് മകന്‍റെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടകംപള്ളി സ്വദേശി സതീഷ് കുമാർ‌ പിടിയിലായത്. മകന് ലഹരി എത്തിച്ചു നൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

സതീഷ്കുമാർ പല തവണ വിലക്കിയിട്ടും മകന് വിജിൻ കഞ്ചാവും മദ്യവും എത്തിച്ചുകൊടുത്തിരുന്നതായാണ് പൊലീസ് പറയുന്നത്. സതീഷ്കുമാറിന്‍റെ മകന്‍റെ സുഹൃത്ത് വിജിൻ വിക്‌ടർ ആണ് ആക്രമിക്കപ്പെട്ടത്.

വിജിൻ നിരവധി കേസുകളിൽ പ്രതിയാണ്. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിന് സമീപത്ത് വെച്ചാണ് തർക്കമുണ്ടായത്. സതീഷ്കുമാർ വിജിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ വിജിൻ ആശുപത്രിയിൽ ചികിത്സയിലാണ്.