യുപിഐ സേവനങ്ങൾക്ക് ഫീസ്; ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

 

Representative image

Kerala

യുപിഐ സേവനങ്ങൾക്ക് ഫീസ്; ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

യുപിഐ ഇടപാടുകൾ വർദ്ധിച്ചതോടു കൂടി ജിഎസ്ടി ഇനത്തിലും ഇൻകം ടാക്സിനത്തിലും കേന്ദ്ര സർക്കാരിന് വലിയ വരുമാന വർദ്ധനവ് ഉണ്ടായി

MV Desk

തിരുവനന്തപുരം: യുപിഐ സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തുവാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്. യുപിഐ സേവനങ്ങൾക്ക് ഫീസ് നിർബന്ധമാണെങ്കിൽ അതിന്‍റെ ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡിജിറ്റൽ ഇന്ത്യയുടെ പ്രഖ്യാപനം ഏറ്റവുമധികം സ്വാഗതം ചെയ്ത വിഭാഗമാണ് രാജ്യത്തെ വ്യാപാരികൾ. ഇതു മൂലം കറൻസി നോട്ടുകളും നാണയങ്ങളും അച്ചടിക്കുന്ന ചെലവിൽ വലിയ ലാഭം നേടുവാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. അച്ചടിച്ച കറൻസി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനുള്ള സുരക്ഷയോടു കൂടിയുള്ള ലോജിസ്റ്റിക് സംവിധാനത്തിലും വലിയ ലാഭം നേടുവാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. ഇത് വ്യാപാരികളോടുള്ള ചതിയാണ്. ഇത് സാധ്യമായത് ഭാരതത്തിലെ ചെറുകിട ഇടത്തരം വ്യാപാരികൾ മുഴുവൻ ഡിജിറ്റൽ പെയ്മെന്‍റ് സംവിധാനത്തിന്‍റെ പുതിയ മാതൃകയായ യുപിഐ വഴി ഇടപാടുകൾ നടത്തുവാൻ സ്വമേധയാ തയ്യാറായതുകൊണ്ടാണ്.

യുപിഐ ഇടപാടുകൾ വർദ്ധിച്ചതോടു കൂടി ജിഎസ്ടി ഇനത്തിലും ഇൻകം ടാക്സിനത്തിലും കേന്ദ്ര സർക്കാരിന് വലിയ വരുമാന വർദ്ധനവ് ഉണ്ടായി എന്നും മനോജ് പറഞ്ഞു. പല വികസിത രാജ്യങ്ങളിലും യുപിഐ ഇടപാടുകൾ ഇന്നും അനുവദിച്ചിട്ടില്ല. യുപിഐ ഇടപാടുകളിൽ ഉണ്ടാകുവാൻ സാധ്യതയുള്ള സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് യുപിഐ സംവിധാനങ്ങൾ ഡിജിറ്റൽ പെയ്മെന്‍റിന്‍റെ ഭാഗമാക്കാതെ പല രാജ്യങ്ങളിലും തടഞ്ഞു വച്ചിരിക്കുന്നത്. അപകടം പതിഞ്ഞിരിക്കുന്ന യുപിഐ ഇടപാടുകൾ രാജ്യത്തിന്‍റെ ഡിജിറ്റൽ സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി സ്വീകരിക്കുവാൻ തയ്യാറായവരാണ് രാജ്യത്തെ വ്യാപാരികൾ.

യുപിഐ ഇടപാടുകൾക്കുള്ള ഫീസിനത്തിൽ ലക്ഷ്യം വയ്ക്കുന്ന തുകയേക്കാൾ കുറഞ്ഞ ലാഭത്തിന് കച്ചവടം ചെയ്യുന്ന സാമഗ്രികൾ എന്ത് ചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു. ഇടത്തരം വ്യാപാരികളെപ്പോലെ തന്നെ കാര്യമായി ബാധിക്കുന്ന പെട്രോൾ പമ്പുകൾ, ജുവലറി ഷോപ്പുകൾ പരിപൂർണ്ണമായും കഷ്ടത്തിലാകും. സാധാരണക്കാരന്‍റെ ഓരോ ഇടപാടുകളിലും കണ്ണും നട്ടിരിക്കുന്ന ബാങ്കുകളുടെ കൊള്ള ലാഭേച്ഛയാണ് ഇത്തരം പ്രതിസന്ധികൾ രൂക്ഷമാക്കുന്നത്. പ്രതിവർഷം 17000 കോടി രൂപയാണ് ബാങ്കുകൾ അധിക ലാഭമായി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ

ഓൾ കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിങ്കളാഴ്ച മുതൽ കോട്ടയത്ത്

അസമിൽ അശുതോഷ് റങ്ക ഉൾപ്പെടെ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സിജെപി