രഞ്ജിത്ത്

 
Kerala

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി; നടപടിക്കൊരുങ്ങി ഫെഫ്ക

ഡയറക്റ്റേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ‍്യക്തമാക്കി

Aswin AM

കൊച്ചി: കാരവാനിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന യുവ നടിയുടെ പരാതിയിൽ അറസ്റ്റിലായതിനു പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരേ നടപടിക്കൊരുങ്ങി നിർമാതാക്കളുടെ സംഘടനയായ ഫെഫ്ക.

ഡയറക്റ്റേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ‍്യക്തമാക്കി.

ഇരു യൂണിയനുകളിലെയും ജനറൽ സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 14 ദിവസത്തേക്ക് രഞ്ജിത്തിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്ന കാലഘട്ടത്തിൽ ബംഗാളി നടിയും രഞ്ജിത്തിനെതിരേ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു.

15 വർഷങ്ങൾക്കു മുന്നേ പാലേരി മാണിക്ക്യത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി വെളിപ്പെടുത്തിയിരുന്നത്. ഇതു കൂടാതെ സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ഒരു യുവാവ് പരാതി നൽകിയിരുന്നു.

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി

'മെഴുകുതിരി കരുതിക്കോ'; വൈദ‍്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരും

സവർക്കർ വിവാദം; ചോദ‍്യാവലി തയാറാക്കിയ അധ‍്യാപകന്‍റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

ബിഹാർ പ്രളയം; മൂന്ന് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബിജെപി ദേശീയ അധ്യക്ഷൻ

നിഥാരി കൊലക്കേസ്; സുപ്രീം കോടതി വെറുതെ വിട്ടയാൾ ദുരൂഹ സാഹചര‍്യത്തിൽ മരിച്ച നിലയിൽ