Kerala

'ബിജെപിയിൽ അവഗണന': സംവിധായകൻ രാജസേനൻ സിപിഎമ്മിലേക്ക്

രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നു നേരിട്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

MV Desk

തിരുവനന്തപുരം: സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക്. എകെജി സെന്‍ററിൽ എത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച്ച നടത്തി. ശേഷം ഇന്ന് ബിജെപി നേതൃത്വത്തിന് രാജികത്ത് സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നു നേരിട്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കലാകാരനെന്ന നില‍യിൽ പ്രവർത്തിക്കാൻ കൂടുതൽ നല്ല പാർട്ടി സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേർന്ന രാജസേനൻ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ മത്സരിച്ചിരുന്നു.

സമരം ചെയ്തവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, ഞാനായിരുന്നെങ്കിൽ വെടിവച്ച് കൊന്നേനെ; അധിക്ഷേപ പരാമർശവുമായി ആർഎസ്എസ് നേതാവ്

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

ഫൂഡ് ഫെസ്റ്റിനിടെ വെടിവയ്പ്പ്; സിയാറ്റിലിൽ 2 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണം; സോഷ്യൽ മീഡിയകൾക്ക് നോട്ടീസ് നൽകി ഡൽഹി പൊലീസ്

"നിങ്ങൾ എനിക്ക് വേണ്ടി എല്ലാം ത്യജിച്ചു, എന്നിട്ടും ഞാൻ പരാജയപ്പെട്ടു"; നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി