കോളെജ് ഡേയിൽ പങ്കെടുക്കാത്തവർക്ക് പിഴ ചുമത്തി സർക്കുലർ; സംഭവം ചർച്ചയായതോടെ പിൻവലിക്കാൻ വിസിയുടെ നിർദേശം

 
Kerala

കോളെജ് ഡേയിൽ പങ്കെടുക്കാത്തവർക്ക് പിഴ ചുമത്തി സർക്കുലർ; സംഭവം ചർച്ചയായതോടെ പിൻവലിക്കാൻ വിസിയുടെ നിർദേശം

കോളെജ് ഡേയിൽ പങ്കെടുക്കാത്തവർക്ക് 700 രൂപ വരെയാണ് പിഴ ചുമത്തിയത്

Aswin AM

തിരുവനന്തപുരം: കോളെജ് ഡേയിൽ പങ്കെടുക്കാത്തവർക്ക് പിഴ ചുമത്തി സർക്കുലർ പുറത്തിറക്കി തിരുവനന്തപുരം ഐഎംഡിആർ കോളെജ്. സംഭവം വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവച്ചതോടെ സർക്കുലർ പിൻവലിക്കാൻ പ്രിൻസിപ്പലിനോട് വിസി ആവശ‍്യപ്പെട്ടു.

ഉത്തരവിറക്കാനിടയായ സാഹച‍ര‍്യം വിശദമാക്കണമെന്നും കേരള സർവകലാശാല വിസി പറഞ്ഞു. കോളെജ് ഡേയിൽ പങ്കെടുക്കാത്തവർക്ക് 700 രൂപ വരെയാണ് പിഴ ചുമത്തിയത്. പിഴ നൽകാത്ത പക്ഷം ഹാൾടിക്കറ്റ് തടഞ്ഞുവയ്ക്കുമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.

പ്രിൻസിപ്പൽ ഡോ. ജെ.ബി. രാജനാണ് സർക്കുലർ പുറത്തിറക്കിയത്. കോളെജ് ഡേയിൽ വിദ‍്യാർഥികളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ‍്യത്തോടെയാണ് ഇത്തരത്തിലൊരു നടപടിയെന്നായിരുന്നു പ്രിൻസിപ്പലിന്‍റെ വിശദീകരണം.

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ