ഓടിയെത്തിയപ്പോൾ കണ്ടത് റോഡിൽ ഷോക്കേറ്റ് പിടയുന്ന മയിൽ; സിപിആർ നൽകി രക്ഷിച്ച് ഫയർഫോഴ്സ്

 
Kerala

ഓടിയെത്തിയപ്പോൾ കണ്ടത് റോഡിൽ ഷോക്കേറ്റ് പിടയുന്ന മയിൽ; സിപിആർ നൽകി രക്ഷിച്ച് ഫയർഫോഴ്സ് | VIDEO

മയിലിനെ രക്ഷിക്കുന്നതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Manju Soman

പാലക്കാട്: ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കറ്റ് വീണ മയിലിന് പുതുജീവൻ നൽകി പാലക്കാട്‌ അഗ്നിരക്ഷ ഉദ്യോഗസ്ഥർ. ശ്വാസംകിട്ടാതെ പിടഞ്ഞ മയിലിന് സിപിആർ നൽകി ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

പാലക്കാട്‌ സിവിൽ സ്റ്റേഷന് സമീപത്ത് തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. സിവിൽ സ്റ്റേഷനു സമീപത്തുള്ള ട്രാൻസ്ഫോർമറിനു താഴെ ആളുകൾ കൂടിനിൽക്കുന്നതു കണ്ടാണ് അഗ്നിരക്ഷാജീവനക്കാർ അവിടേക്ക് ഓടിയെത്തിയത്. അപ്പോൾ ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് വീണുകിടക്കുന്ന മയിലിനെയാണ് കണ്ടത്. ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയായിരുന്നു മയിൽ.

ഉദ്യോഗസ്ഥരായ ആർ. സതീഷ്, ആർ. രാജേഷ്, കെ. ഷാജി അടക്കമുള്ളവർ മയിലിനേയും കൊണ്ട് സ്റ്റേഷനിൽ എത്തി. ഇവരുടെ നേതൃത്വത്തിൽ മയിലിന് സിപിആർ നൽകിത്തുടങ്ങി. ആദ്യം അബോധാവസ്ഥയിലായിരുന്നു മയിൽ. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മയിൽ ശ്വാസം ഉള്ളിലേക്കെടുത്ത് കരഞ്ഞു. ഉദ്യോഗസ്ഥർ മയിലിനെയുംകൊണ്ട് അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലേക്ക് തിരിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയ ശേഷമാണ് വിട്ടയച്ചത്.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍