എറണാകുളത്ത് ആക്രി കടയിൽ തീപിടിത്തം

 
Kerala

എറണാകുളത്ത് ആക്രി കടയിൽ തീപിടിത്തം; ആളപായമില്ല

അടുത്തുള്ള വെൽഡിങ് കടയിൽ നിന്ന് തീപ്പൊരി വീണതാകാമെന്ന് സംശയം

Jisha P.O.

കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപമുള്ള ആക്രി കടയിൽ വൻ തീപിടിത്തം. വൈകിട്ട് 4.30 ഓടെയാണ് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് വെൽഡിങ് ജോലികൾ ചെയ്യുന്ന കടയിൽ നിന്ന് തീപ്പൊരികൾ വീണതാകാമെന്നാണ് സശയം.

സമീപത്ത് കടകളും അപ്പാർട്ട്മെന്‍റുകളും സ്ഥിതിചെയ്യുന്നതിനാൽ ആദ്യം പരിഭ്രാന്തി ഉയർന്നെങ്കിലും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. മൂന്ന് യൂണിറ്റ് ഫയർഫോഴ്സുകൾ എത്തിയാണ് തീ അണച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ അഞ്ച് വർഷം കൂടി തുടരും; നോയൽ ടാറ്റയ്ക്ക് തിരിച്ചടി

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച: എബിവിപി, എൻഎസ്‌യുഐ, ഇടത് സഖ്യം നേർക്കുനേർ

കോലിക്ക് ശേഷം മൂന്നാം നമ്പറിൽ ചെന്നൈ സൂപ്പർ കിങ്സ് താരം; പുതിയ പ്ലാനുമായി ബിസിസിഐ

പ്രീതി സിന്‍റ മുതൽ പ്രിയദർശൻ വരെ; കേന്ദ്ര സെൻസർ ബോർഡിലെ പുതിയ 18 അംഗങ്ങൾ ആരൊക്കെ എന്നറിയാം

"നിങ്ങൾ ആരാണ്? പൊലീസിന് എവിടെയും കയറാം": റിപ്പോർട്ടർ ചാനലിലെ റെയ്ഡിൽ സുരേഷ് ഗോപി