കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം

 
Kerala

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം; വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തും

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ജയലക്ഷ്മി സിൽക്സിൽ തീപിടുത്തമുണ്ടായത്

Jisha P.O.

കോഴിക്കോട്: തീപിടുത്തം ഉണ്ടായ കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വിദഗ്ധസംഘം ബുധനാഴ്ച പരിശോധന നടത്തും. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ജയലക്ഷ്മി സിൽക്സിൽ തീപിടുത്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 10 മണിയോടെയാണ് തീ അണക്കാനായത്.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. ജയലക്ഷ്മി സിൽക്സിന്‍റെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തമുണ്ടായത്. .

വൈകിട്ട് 6 മണിയോടെ പുക ഉയരുന്നത് കണ്ട് വസ്ത്രം വാങ്ങാൻ വന്നവരും ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയർഫോഴ്സിന്‍റെ അഞ്ച് യൂണിറ്റ് എത്തി തീ അണച്ചത്. റമദാൻ വിപണി ലക്ഷ്യമിട്ട് വൻതോതിൽ വസ്ത്രങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടായിരുന്നു. 2023 ഏപ്രിലിലും ജയലക്ഷ്മിയിൽ തീ പിടിച്ചിരുന്നു

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ