ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തം; ആളപായമില്ല

 
Kerala

ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തം; ആളപായമില്ല

കണ്ണാട്ട് ഫിൻഗോൾഡ് എന്ന സ്ഥാപനത്തിലാണ്തീപിടിത്തം ഉണ്ടായത്

Jisha P.O.

തിരുവനന്തപുരം: ശാസ്തമംഗലത്തെ അക്ഷയ ടവേഴ്സ്, മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ തീപിടിത്തം. കെട്ടിടത്തിന്‍റെ രണ്ടാംനിലയിലുള്ള കണ്ണാട്ട് ഫിൻഗോൾഡ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്.

പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥാപനത്തിലെ ഇൻവെർട്ടറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

സംഭവം ഉണ്ടായ ഉടൻ തന്നെ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്ത് എത്തി. തുടർ‌ന്ന് ഫയർഫോഴ്സിന്‍റെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

നേപ്പാൾ പ്രളയം; മരിച്ചവരുടെ എണ്ണം 1344 ആയി, തെരച്ചിൽ തുടരുന്നു

രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം

കോട്ടയത്ത് ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്

കുടിവെള്ളം മുടങ്ങിയതിന്‍റെ പേരിൽ ആക്രമണം; പഞ്ചായത്ത് പ്രസിഡന്‍റ് കൊല്ലപ്പെട്ടു

'കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യം'; തെറ്റ് തിരുത്തി തിരിച്ചുവരുമെന്ന് പി. ജയരാജൻ