തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീപിടിത്തം

 

file

Kerala

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീപിടിത്തം

മൾട്ടി സ്പെഷ‍്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്

Aswin AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീപിടിത്തം. മൾട്ടി സ്പെഷ‍്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തി ചേർ‌ന്നിട്ടുണ്ട്.

തീ നിയന്ത്രണ വിധേയമായെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. രോഗികൾ അടക്കമുള്ളവരെ സുരക്ഷിതമായി മാറ്റി. ആർക്കും പരുക്കോ മറ്റ് അപായമോ ഉണ്ടായില്ല.

ജനങ്ങൾ സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് നിരന്തരം അനൗൺസ് ചെയ്യുന്നുണ്ട്. കനത്ത പുക ഉയർന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കി. ഷോർട്ട് സർക‍്യൂട്ട് ആണ് തീപിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി ഉപകരണങ്ങൾ സംഭവ സ്ഥലത്ത് നിന്ന് മാറ്റികൊണ്ടിരിക്കുകയാണ്.

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ