തൃശൂർ മെഡിക്കൽ കോളെജിൽ തീപിടുത്തം

 
Kerala

തൃശൂർ മെഡിക്കൽ കോളെജിൽ തീപിടുത്തം

എസിയുടെ ഇൻസുലേഷൻ തകരാറായതാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് നിഗമനം

Namitha Mohanan

തൃശൂർ: തൃശൂർ മെഡിക്കൽ കോളെജിൽ തീപിടുത്തം. നിർമാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് തീ പിടിച്ചത്. മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്ന് പ്രാഥമിക നിഗമനം.

എസിയുമായി ബന്ധപ്പെട്ട പണികളാണ് നടന്നിരുന്നത്. എസിയുടെ ഇൻസുലേഷൻ തകരാറായതാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് നിഗമനം. ആർക്കും പരുക്കുകളില്ല. രണ്ടു യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു