ഒന്നാം സമ്മാനം 12 കോടി രൂപ; പൂജാ ബമ്പർ ഭാഗ്യക്കുറി ശനിയാഴ്ച നറുക്കെടുക്കും

 
Kerala

ഒന്നാം സമ്മാനം 12 കോടി രൂപ; പൂജാ ബമ്പർ ഭാഗ്യക്കുറി ശനിയാഴ്ച നറുക്കെടുക്കും

രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും

Namitha Mohanan

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ പൂജാ ബമ്പർ ഭാഗ്യക്കുറി (BR 112) നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം ഗോർഖി ഭവനിലാണു നറുക്കെടുപ്പ്. 300 രൂപ ടിക്കറ്റ് വിലയുള്ള പൂജാ ബമ്പർ ഭാഗ്യക്കുറി JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായാണ് പുറത്തിറക്കിയത്.

രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 5 പേർക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 10 പേർക്കും നൽകും. സമാശ്വാസ സമ്മാനമായി 1 ലക്ഷം രൂപ വീതം 4 പേർക്കും ലഭിക്കും.

ഇതിനുപുറമെ, 5,000 രൂപ വീതം 8,100 പേർക്ക്, 1,000 രൂപ വീതം 64,800 പേർക്ക്, 500 രൂപ വീതം 1,29,600 പേർക്ക്, 300 രൂപ വീതം 1,40,400 പേർക്ക് സമ്മാനങ്ങൾ ലഭിക്കും.

സമ്മാനം ലഭിച്ചെന്ന അറിയിപ്പുമായി രജിസ്ട്രേഷൻ ഫീസ്, പ്രോസസ്സിംഗ് ഫീസ്, ജിഎസ്ടി, നികുതി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ആവശ്യപ്പെട്ട് ഫോൺ മുഖേനയോ കത്തുകളിലൂടെയോ എത്തുന്ന സന്ദേശങ്ങൾ വിശ്വസിച്ച് പണം കൈമാറരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ.