നൗഫൽ 
Kerala

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

കടലിലെ തിരയടിയിൽ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതരമായി പരുക്കേറ്റത്.

MV Desk

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് (38) മരിച്ചത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറൈൻ എൻഫോഴ്‌സ്മെന്‍റ് ആണ് വിവരം നൽകിയത്.

കടലിലെ തിരയടിയിൽ പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയിലേക്ക് വീണാണ് നൗഫലിന് ഗുരുതരമായി പരുക്കേറ്റത്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരുന്ന പുതുക്കുറിച്ചി സ്വദേശി ഷാജഹാന്‍റെ ഉടമസ്ഥതയിലുള്ള വള്ളം ശക്തമായ തിരയടിയിൽപ്പെട്ട് വള്ളത്തിലുണ്ടായിരുന്ന ഇരുമ്പ് കമ്പി നൗഫലിന്‍റെ തലയിലേക്ക് വീഴുകയായിരുന്നു. വള്ളത്തിൽ 38 മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു