നവരാത്രി ആഘോഷം; സംസ്ഥാനത്ത് 5 ദിവസം പൊതുഅവധി
തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ സംസ്ഥാനത്ത് 5 ദിവസം പൊതുഅവധി. ഒക്റ്റോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി.
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളെജുകൾക്കും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പൊതുഅവധി ബാധകമായിരിക്കും.
ഇത്തവണ അഷ്ടമിക്ക് തലേദിവസമായ നവംബർ 18 ഞായറാഴ്ചയാണ് പൂജവയ്ക്കുന്നത്. തുടർന്ന് തിങ്കളാഴ്ച അഷ്ടമി, ചൊവ്വാഴ്ച നവമി, ബുധനാഴ്ച വിദ്യാരംഭം എന്നിങ്ങനെയാണ് വരുന്നത്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച കൂടി പൊതുഅവധി പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഇതോടെ ശനിയാഴ്ചത്തെ സ്വഭാവിക അവധിയും ഞായറാഴ്ചയും കൂടി കൂട്ടി ഇത്തവണ 5 അവധികൾ വരുന്നത് (ഒക്റ്റോബർ 17,18,19,20,21).