എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി

 

file image

Kerala

വിമാനം വൈകി; കണ്ണൂർ വിമാനത്താവളത്തിൽ‌ യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം, ദുബായ് സർവീസുകൾക്കാണ് പ്രതിസന്ധി നേരിട്ടത്

Sarath Nath MS

കണ്ണൂർ: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുനഃക്രമീകരിക്കുകയും ദുബായിലേക്കുള്ള വിമാനം റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

രാവിലെ ഏഴിന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരത്തേക്കുള്ള വിമാനം മണിക്കൂറുകളോളമാണ് വൈകിയത്. വിമാനം വൈകുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് ആരോപിച്ച് യാത്രക്കാർ വിമാനക്കമ്പനി ജീവനക്കാരോട് പ്രതിഷേധിച്ചു. എന്നാൽ വിമാനം വൈകുന്നതായി യാത്രക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് വിമാനക്കമ്പനി ജീവനക്കാർ പറഞ്ഞു.

രാവിലെ ഒമ്പത് മണിയോടെ പുറപ്പെടേണ്ടിയിരുന്ന കണ്ണൂർ-ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം മസ്കറ്റിൽ തന്നെ നിലത്തിറക്കേണ്ടിവന്നതിനാലാണ് ഇവിടെനിന്നുള്ള ദുബായ് വിമാനം റദ്ദാക്കേണ്ടിവന്നതെന്ന് വിമാനക്കമ്പനി അധികൃതർ പറഞ്ഞു. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിന്‍റെ പേര് ‘കേരളം’ എന്നാക്കാൻ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു

അയോധ്യ സംഭാവനക്കൊള്ളയിൽ നിഷ്പക്ഷ അന്വേഷണം വേണം; മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തി 500 ഓളം സന്ന്യാസിമാർ

ഝാർഖണ്ഡ് പിഎസ്‌സി പരീക്ഷ ക്രമക്കേട്; ഇഡി അന്വേഷണം ആരംഭിച്ചു

"ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?" എഥനോൾ വിരോധികൾക്കെതിരേ ബിജെപി എംപി | Video

അടിയന്തരാവസ്ഥാ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; പ്രഖ്യാപനം നടത്തി സുവേന്ദു അധികാരി