.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
നദീതീരങ്ങളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത മഴയെിൽ നദീതീരങ്ങളിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മിഷനും വിവിധനദീതീരങ്ങളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി. മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ) എന്നീ നദീതീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കാസർകോട് ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), കണ്ണൂർ പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), പത്തനംതിട്ട മണിമല (തോന്ദ്ര സ്റ്റേഷൻ) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം വാമനപുരം (മൈലംമൂട് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ), കരമന (വള്ളക്കടവ് സ്റ്റേഷൻ),കൊല്ലം പള്ളിക്കൽ (ആനയടി സ്റ്റേഷൻ), പത്തനംതിട്ട പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ) ഇടുക്കി തൊടുപുഴ (മണക്കാട് സ്റ്റേഷൻ),എറണാകുളം മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ), തൃശൂർ കരുവന്നൂർ (കുറുമാലി സ്റ്റേഷൻ),കണ്ണൂർ കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ), കാസർകോട് കരിയങ്കോട് (ഭീമനടി സ്റ്റേഷൻ) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
മുന്നറിയിപ്പുള്ളയിടങ്ങളിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.