മന്ത്രി അനൂപ് ജേക്കബ്

 
Kerala

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യ വകുപ്പ് കര്‍ശന പരിശോധന നടത്തും; മന്ത്രി അനൂപ് ജേക്കബ്

ജില്ലാ കലക്റ്റര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ സപ്‌ളൈ ഓഫീസര്‍മാര്‍ കണ്‍വീനറായ സ്‌ക്വാഡ് അടുത്തമാസം ഒന്നു മുതല്‍ നിരീക്ഷണം തുടങ്ങും

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ കര്‍ശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ പെതുകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, എല്‍പിജി ഗോഡൗണുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കും.

ജില്ലാ കലക്റ്റര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ സപ്‌ളൈ ഓഫീസര്‍മാര്‍ കണ്‍വീനറായ സ്‌ക്വാഡ് അടുത്തമാസം ഒന്നു മുതല്‍ നിരീക്ഷണം തുടങ്ങും. ക്രമക്കേടുകൾ കണ്ടെത്തിയാൽ കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ സപ്‌ളൈ ഓഫീസര്‍മാരുടെ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.ഓണക്കാലത്ത് ആവശ്യമുള്ള ഭക്ഷ്യധാന്യ വിതരണം സമയബന്ധിതമായി സമയബന്ധിതമായി പൂര്‍ത്തിയാക്കും.

30 ഉന്നതികളിലേയ്ക്ക് സൗജന്യമായി റേഷന്‍ എത്തിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. അടുത്തമാസം 15 നകം നടപടികള്‍ പൂര്‍ത്തിയാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തമാസം ഏഴിന് കാസര്‍ഗോഡ് നടത്തും. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് സഹകരണത്തോടെ, വയനാട്ടില്‍ കൂടുതല്‍ ഉന്നതികളിലേയ്ക്ക് വാതിര്‍പ്പടി വിതരണം വ്യാപിപ്പിക്കും. കേരളത്തിലെ എല്ലാ ഉന്നതികളിലും പരിശോധന നടത്തി ആവശ്യമെങ്കില്‍ അവിടെയെല്ലാം പദ്ധതി നടപ്പാക്കും.

പരസഹായമില്ലാത്തവര്‍ക്ക് സൗജന്യറേഷന്‍ എത്തിക്കാന്‍ ഓട്ടോറിക്ഷ തൊളിലാളികളെ സാമ്പത്തിക സഹായം നല്‍കി നിയോഗിക്കും. ആശാവര്‍ക്കര്‍മാരെ നിയോഗിക്കാന്‍ കഴിയുമോ എന്നതും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും യോഗത്തിൽ നടന്നു

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു