ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; ഗൃഹനാഥൻ മരിച്ചു, മക്കൾ ചികിത്സയിൽ

 
Kerala

ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; ഗൃഹനാഥൻ മരിച്ചു, മക്കൾ ചികിത്സയിൽ

ശനിയാഴ്ച രാത്രിയാണ് ഇവർ ബ്രഡും ജാമും കഴിച്ചത്

Namitha Mohanan

പഴയന്നൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്ന് സംശയം.

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇയാളോടൊപ്പം മക്കളായ വിദ്യ, വൃന്ദ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ നിലവിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയാണ് ഇവർ ബ്രഡും ജാമും കഴിച്ചത്.

ഭക്ഷ്യവിഷബാധയാണോ മരണത്തിന് വഴിവെച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെയും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

''എൻഎസ്എസിനെ മക്കൾ സർവീസ് സൊസൈറ്റിയാക്കി മാറ്റാൻ ശ്രമിക്കുന്നു, നക്കാപ്പിച്ച കണ്ട് നായര് വീഴരുത്''; കെ.ബി. ഗണേഷ് കുമാർ

വടാട്ടുപാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കെ.സി. വേണുഗോപാലിനെതിരായ സൈബറാക്രമണത്തിൽ ആഭ‍്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

''റേഞ്ച് റോവർ കാറിൽ നിൽക്കുന്ന ചിത്രം എഐ''; മാധ‍്യമങ്ങൾ ഏകപക്ഷീയമായാണ് വാർത്തകൾ നൽകിയതെന്ന് മന്ത്രി കെ.എം. ഷാജി

ബസുകൾ തമ്മിൽ 10 മിനിറ്റ് ഇടവേള; പുതിയ സമയക്രമം നവംബർ മുതൽ