പ്രജീഷ് എസ്. നായർ

 
Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്കെതിരേയാണ് നടപടി

Aswin AM

തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായരെ സസ്പെൻഡ് ചെയ്തു. ബസിൽ വച്ച് യുവതിയോട് അപമര‍്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരം സ്പെഷ‍്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ജോലി ചെയ്തുവരുകയാണ് ഇയാൾ. രണ്ടാഴ്ചയ്ക്ക് മുൻപാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. പ്രജീഷ് ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ പിൻസീറ്റിലിരുന്ന് ശരീരത്തിൽ സ്പർശിക്കുകയായിരുന്നു.

ഇതിന്‍റെ ദൃശ‍്യങ്ങൾ യുവതി സോഷ‍്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വിഡിയോ വലിയ രീതിയിൽ പ്രചരിച്ചതിനു പിന്നാലെയാണ് എസ്എപി അസിസ്റ്റന്‍റ് കമാൻഡിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്.

പ്രജീഷിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ പെരുമാറ്റ ദൂഷ‍്യമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ നടപടി പൊലീസിന്‍റെ അന്തസിന് നിരക്കാത്തതാണെന്ന അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ശബരിമല യുവതീപ്രവേശന കേസ് വിധി ഒക്റ്റോബർ ആദ്യവാരം; സൂചന നൽകി ചീഫ് ജസ്റ്റിസ്

അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് സിഇഒയെ തെരഞ്ഞെടുക്കാൻ അഭിമുഖം തുടങ്ങി

കേരളത്തിന്‍റെ പേര് ‘കേരളം’; ബിൽ പാസാക്കി ലോക്സഭ

അർജുൻ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

ജനങ്ങളെ പറ്റിച്ചു, മെസിയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ