അനിൽകുമാർ

 
Kerala

പിണറായി വിജയന്‍റെ അകമ്പടി വാഹനത്തിൽ മുൻ ഗൺമാന്‍റെ കറക്കം; അന്വേഷണമാരംഭിച്ച് ഇന്‍റലിജൻസ്

നിലവിൽ സസ്പെൻഷനിലുള്ള അനിൽകുമാർ അകമ്പടി വാഹനംകൊണ്ട് കഴിഞ്ഞ ദിവസം പത്തനാപുരം ഭാഗത്ത് പോയെന്നാണ് റിപ്പോർട്ടുകൾ

Aswin AM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അകമ്പടി വാഹനവുമായി മുൻ ഗൺമാൻ അനിൽ‌കുമാർ കറങ്ങിയ സംഭവത്തിൽ ഇന്‍റലിജൻസ് അന്വേഷണമാരംഭിച്ചു. നിലവിൽ സസ്പെൻഷനിലുള്ള അനിൽകുമാർ അകമ്പടി വാഹനംകൊണ്ട് കഴിഞ്ഞ ദിവസം പത്തനാപുരം ഭാഗത്ത് പോയെന്നാണ് റിപ്പോർട്ടുകൾ.

ഈ സമയം പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തായിരുന്നു. KL 01 CH 6749 എന്ന വാഹനത്തിലായിരുന്നു അനിൽകുമാറിന്‍റെ സഞ്ചാരം. സസ്പെൻഷനിലുള്ള സന്ദീപും ഡ്രൈവർ ഷിനോജും വാഹനത്തിലുണ്ടായിരുന്നുവെന്ന് ഇന്‍റലിജൻസ് വ‍്യക്തമാക്കി. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ‌ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിലാണ് അനിൽകുമാർ സസ്പെൻഷനിലായത്.