എം. മുരളി അന്തരിച്ചു

 
Kerala

മാവേലിക്കര മുൻ എംഎൽഎ എം. മുരളി അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Jisha P.O.

മാവേലിക്കര: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.മുരളി( 73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥന ചെയർമാനായിരുന്നു.

മാവേലിക്കര ചെറുകോൽ വൈപ്പുവിളയിൽ പരേതനായ കെ.പി. മാധവൻപിള്ളയുടെയും വി,കെ. രാജമ്മയുടെയും മകനാണ് .

1969ൽ കെഎസ് യു അംഗമായി പൊതുപ്രവർത്തനത്തിന് ഇറങ്ങി. കെപിസിസി മുൻ ജനറൽസെക്രട്ടറി. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ്,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991, 92,2001,2006 എന്നി വർഷങ്ങളിൽ മാവേലിക്കരയെ പ്രതിനിധീകരിച്ച് സഭയിലെത്തി. ദേവസ്വം ബോർഡ് കോളേജിൽ അധ്യാപികയായ പ്രൊഫ.കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ ഡോ.മിഥുൻ, മൃദുൽ, മൃണാൾ

സ്വകാര്യ ബസ് മേഖലയെ തകർക്കുന്ന സമീപനം സർക്കാരിനില്ല: സി.പി. ജോൺ

കറിയെ ചൊല്ലിയുള്ള തര്‍ക്കം; മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം സമവായത്തിലേക്ക്

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ