എം.ടി. പത്മ 
Kerala

മുൻ മന്ത്രി എം.ടി. പത്മ അന്തരിച്ചു

കരുണാകരൻ മന്ത്രി സഭയിലെ ഫിഷറീസ്-ഗ്രാമ വികസന രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ (81) അന്തരിച്ചു. വർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുബൈയിലായിരുന്നു അന്ത്യം. ഏറെക്കാലമായി മകൾക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

കരുണാകരൻ മന്ത്രി സഭയിലെ ഫിഷറീസ്-ഗ്രാമ വികസന രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും 1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം.ടി പത്മ.

ലോ കോളെജിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെയാണ് പത്മയുടെ രാഷ്ട്രീയ അരങ്ങേറ്റം. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്‍റ് സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചു. കെപിസിസി അംഗം, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സേവാദൾ ഫാമിലി വെൽഫയർ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസിസി ട്രഷറർ, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ വടകരയിൽനിന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ കോഴിക്കോട് കോർപറേഷൻ പ്രതിപക്ഷ നേതാവായി.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രദേശിക അവധി

പ്രധാനമന്ത്രി വിളിച്ചു, ഡൽഹിക്ക് പുറപ്പെട്ടു; പുലികളിയിൽ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

യുഎസിൽ അറസ്റ്റിലായ പൗരന്മാരെ തിരികെ നാട്ടിലേത്തിക്കുമെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍

ക്യാൻസർ ചികിത്സയിൽ പ്രതീക്ഷയായി പുതിയ വാക്സിൻ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം