ഫാ. മൈക്കിള്‍ പനച്ചിക്കലച്ചൻ

 
Kerala

തിരുനാമകീര്‍ത്തനം മലയാളിക്ക് നൽകിയ ഫാ. മൈക്കിള്‍ പനച്ചിക്കലച്ചന്‍റെ സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക്

സീറോമലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന ടെക്സ്റ്റ് തയാറാക്കിയ കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം, കുര്‍ബാനയുടെ ഗാനരചനയിലും ശ്രദ്ധേയ പങ്ക് വഹിച്ചു

Namitha Mohanan

കോട്ടയം: തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന്ന് നാഥാ എന്ന് വിശ്വാസികൾക്ക് ചൊല്ലിക്കൊടുത്ത വിന്‍സെന്‍ഷ്യന്‍ സമൂഹം സെന്‍റ് ജോസഫ് പ്രൊവിന്‍സ് അംഗവും വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 2ന് കുര്‍ബാനയോടെ കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തില്‍.

ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം, തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍, നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ, തന്നാലും നാഥാ ആത്മാവിനെ തുടങ്ങി മലയാളിമനസിനെ തൊട്ടുണര്‍ത്തിയ 700ല്‍പരം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായിരുന്നു ഫാ. മൈക്കിള്‍ പനച്ചിക്കല്‍. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം, പ്രഭാഷകനായും ധ്യാനഗുരുവായും എഴുത്തുകാരനായും പ്രവര്‍ത്തിച്ചു. സീറോമലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന ടെക്സ്റ്റ് തയാറാക്കിയ കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം, കുര്‍ബാനയുടെ ഗാനരചനയിലും ശ്രദ്ധേയ പങ്ക് വഹിച്ചു.

പാലാ അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ജിസെല്ല (ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ബംഗളൂരു പ്രൊവിന്‍സ് മുംബൈ), സിസ്റ്റര്‍ ഫ്രാന്‍സിന (ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കേരള പ്രൊവിന്‍സ് കോഴിക്കോട്), സിസ്റ്റര്‍ മാത്യൂസ് മേരി സിഎംസി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യര്‍, സിസ്റ്റര്‍ കുഞ്ഞമ്മ (ആന്‍സിലെ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എറണാകുളം), ആനി സൈഫി, പരേതരായ ജോസഫ്, സെബാസ്റ്റ്യന്‍.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി