യൂണിഫോം തുണി വാങ്ങാൻ നൽകിയ 7 ലക്ഷം രൂപ മുക്കി, പൊലീസുകാരനെതിരേ കേസ്

 

file

Kerala

യൂണിഫോം തുണി വാങ്ങാൻ നൽകിയ 7 ലക്ഷം രൂപ മുക്കി, പൊലീസുകാരനെതിരേ കേസ്

പൊലീസ് യൂണിഫോം വാങ്ങിക്കാനെന്ന് പറഞ്ഞ് സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്

Manju Soman

തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പൊലീസുകാരനെതിരേ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ. കൃഷ്ണയ്ക്കെതിരേയാണ് കേസെടുത്തത്. പൊലീസ് യൂണിഫോം വാങ്ങിക്കാനെന്ന് പറഞ്ഞ് സഹപ്രവർത്തകരിൽ നിന്ന് ഏഴ് ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. തുടർന്ന് ഈ പണം ഓൺലൈനായി ചീട്ടുകളിച്ച് കളയുകയായിരുന്നു.

യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്നു ശംഭു. എസ്എപി ബറ്റാലിയനിലെ കെഎപി-3, കെഎപി-5 എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്നാണ് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും സ്റ്റിച്ചിങ്ങിനുമായി പണം വാങ്ങിയത് എന്നാണ് എഫ്ഐആറിൽ പറയുന്നത്.

എസ്എപിയിലെ ഡ്രൈ കാന്‍റീനിലും വിൽസൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും പണം അടയ്ക്കാമെന്ന് പറഞ്ഞാണ് 2026 ജൂലൈ 3 മുതൽ 13 വരെ സ്വന്തം ഫോൺ നമ്പറിലേക്ക് പണം വാങ്ങിയത്. യൂണിഫോം കിട്ടാതായതിനെ തുടർന്ന് പണം നൽകിയവർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. സംഭവത്തിൽ പേരൂർക്കട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം