vd satheesan 
Kerala

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

പൊലീസ് ഹെലികോപ്റ്ററിന്‍റെ വാടക കാലാവധി പുതുക്കാത്ത പശ്ചാത്തലത്തിലാണ് യാത്രയ്ക്കായി പ്രത്യേക ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്.

Thiruvananthapuram Bureau

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ മഴക്കെടുതി വിലയിരുത്താൻ മലപ്പുറത്തേക്കു പോയത് ചാർട്ടേഡ് വിമാനത്തിൽ. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച ചാർട്ടേഡ് വിമാനത്തിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മുഖ്യമന്ത്രി കോഴിക്കോട്ടേക്കു പോയത്.

പൊലീസ് ഹെലികോപ്റ്ററിന്‍റെ വാടക കരാർ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും സർക്കാർ അത് പുതുക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യാത്രയ്ക്കായി പ്രത്യേക ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്. കരിപ്പൂരിലേക്കു പോകാൻ യാത്രാവിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അടിയന്തര ആവശ്യമായതിനാൽ സർക്കാരിന്‍റെ അഭ്യർഥന കണക്കിലെടുത്ത് സ്വകാര്യ വിമാനം സൗജന്യമായാണു ലഭിച്ചതെന്നും സംസ്ഥാനത്തിന് ഒരുരൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ള് കുടിച്ച് കുഴഞ്ഞു വീണു; ഷാപ്പ് ജീവനക്കാരനെതിരേ കേസ്

യുഎഇ പ്രധാനമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ