പ്രിയദർശിനിയിൽ പുരുഷന്മാർക്കും സീറോ ടിക്കറ്റ്! തട്ടിപ്പിനെതിരേ നടപടി സ്വീകരിച്ച് കെഎസ്ആർടിസി

 

AI image

Kerala

പ്രിയദർശിനിയിൽ പുരുഷന്മാർക്കും സീറോ ടിക്കറ്റ്! തട്ടിപ്പിനെതിരേ നടപടി സ്വീകരിച്ച് കെഎസ്ആർടിസി

വനിതകളുടെ യാത്രാ ചാർജ് സർക്കാർ പിന്നീട് കെഎസ്ആർടിസിക്ക് നൽകും.

നീതു ചന്ദ്രൻ

കൊച്ചി: പ്രിയദർശിനി ബസിൽ കയറുന്ന പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റ് കൊടുത്ത് പണം തട്ടിച്ചതായി പരാതി. ടിക്കറ്റിന്‍റെ പൈസ നൽകിയിട്ടും സീറോ ചാർജ് ടിക്കറ്റ് ആണ് നൽകിയതെന്ന് കാണിച്ച് യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചുവെന്നും കെഎസ്ആർടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി.

യാത്രക്കാരിൽ നിന്നു വാങ്ങിയ ടിക്കറ്റ് ചാർജ് ജീവനക്കാർ സ്വന്തം പോക്കറ്റിലാക്കിയെന്നാണ് ആരോപണം. നിലവിൽ പ്രിയദർശിനി പദ്ധതി പ്രകാരം വനിതാ യാത്രക്കാർക്ക് ഫീമെയിൽ എന്നും രേഖപ്പെടുത്തിയ സീറോ വാല്യു ടിക്കറ്റാണ് നൽകുന്നത്. വനിതകളുടെ യാത്രാ ചാർജ് സർക്കാർ പിന്നീട് കെഎസ്ആർടിസിക്ക് നൽകും.

പദ്ധതിയുടെ മറവിൽ തട്ടിപ്പു നടത്തുന്നുവെന്ന് പരാതിയുണ്ടായ സാഹചര്യത്തിൽ സംസ്ഥാനവ്യാപകമായി നിരീക്ഷണം ഉറപ്പാക്കാനാണ് കെഎസ്ആർടിസി തീരുമാനം. വിജിലൻസ് പരിശോധനയും ഉറപ്പാക്കും.

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ