വി.ഡി. സതീശൻ

 

file image

Kerala

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

പെട്ടെന്ന് തീരുമാനമെടുക്കുന്നതിൽ പ്രായോഗിക തടസങ്ങളുണ്ടെന്നും മുഖ്യമന്ത്രി

MV Desk

തിരുവനന്തപുരം: ഇന്ധന വിലവർധനയെ കുറിച്ച് സംസ്ഥാന സർക്കാർ പഠിക്കുന്നുണ്ടെന്നും ജനങ്ങളെ ബാധിക്കാതിരിക്കാൻ എന്തു ചെയ്യാമെന്ന് ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. തുടർച്ചയായ വിലക്കയറ്റം മൂലം നികുതി വരുമാനത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ധന വകുപ്പ് വിശദ പഠനം നടത്തിവരികയാണ്. ദിവസേന വില മാറുന്ന സാഹചര്യമായതിനാൽ സ്ഥിതിഗതികൾ ഒരു നിശ്ചിത തലത്തിൽ എത്തിയ ശേഷമേ അന്തിമ പരിഹാര നടപടികൾ സ്വീകരിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ പരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ തീരുമാനമെടുക്കുക.

വില മിക്ക ദിവസവും മാറിക്കൊണ്ടിരിക്കുന്നതിനാൽ പെട്ടെന്ന് തീരുമാനമെടുക്കുന്നതിൽ പ്രായോഗിക തടസങ്ങളുണ്ട്- മുഖ്യമന്ത്രി അറിയിച്ചു.

എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളിലെ മൈലേജ് കുറയ്ക്കും; ഒടുവിൽ സമ്മതിച്ച് കേന്ദ്ര മന്ത്രി

''സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ‍്യക്തമാക്കണം": പൊലീസിന് അൻസിബയുടെ മറുപടി

ഹോർമൂസ് കടലിടുക്കിൽ കപ്പൽ സ്വാതന്ത്ര്യം ഉറപ്പാക്കണം

പിഎസ്‌സി നിയമന തട്ടിപ്പ്: ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

ഇറാൻ നടത്തിയ ആക്രമണങ്ങൾ താൽക്കാലിക കരാറിന്‍റെ ലംഘനം